KOYILANDY DIARY.COM

The Perfect News Portal

ലിപ് ബാം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

.

ചുണ്ടുകൾ വരണ്ടു പൊട്ടുമ്പോൾ അവ ആരോ​ഗ്യത്തോടെ നിലനിർത്താൻ, പലരും പല പൊടിക്കൈകളും പ്രയോ​ഗിക്കാറുണ്ട്. ഒരു കാലഘട്ടം കഴിഞ്ഞപ്പോഴേക്കും ചുണ്ടുകളുടെ ആരോ​ഗ്യം നിലനിർത്താൻ ലിപ് ബാമിനെ എല്ലാവരും ആശ്രയിക്കാൻ തുടങ്ങി. എന്നാൽ, എല്ലാ ലിപ് ബാമുകളും എല്ലാവർക്കും ഒരുപോലെ യോജിക്കണമെന്നില്ല.

 

നിങ്ങൾ ലിപ് ബാം ഉപയോ​ഗിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് എന്താണ് ? ബ്രാൻഡാണോ അതോ വിലയോ ? ഇനി അതും അല്ലെങ്കിൽ അവയിൽ അടങ്ങിയിരിക്കുന്ന ഘടകളാണോ? എന്നാൽ ഇവയൊന്നും അല്ലാതെ ലിപ് ബാമുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

ചുണ്ടുകൾക്ക് ഈർപ്പം നിലനിർത്താൻ കഴിയുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആദ്യം ഉറപ്പുവരുത്തണം. വളരെ ശക്തമായ സു​ഗന്ധമോ ഫ്ലേവറുകളോ അടങ്ങിയ ലിപ്ബാമുകൾ ചിലരുടെ ചുണ്ടുകൾക്ക് അസ്വസ്ഥത ഉണ്ടാക്കാം. പകൽ സമയത്ത് കൂടുതലായി പുറത്തിറങ്ങുന്നവർ എസ്പിഎഫ് അടങ്ങിയിട്ടുള്ള ലിപ് ബാം തെരഞ്ഞെടുക്കുന്നതാവും ഏറ്റവും ഉചിതം.

 

ചുണ്ടുകൾ തുടർച്ചയായി വരണ്ടു പോവുകയോ പൊട്ടുകയോ ചെയ്യുന്നുണ്ടെങ്കിൽ ലിപ് ബാമിനെ മാത്രം ആശ്രയിക്കാതെ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്ന ശീലവും പ്രധാനമാണ്. ലിപ് ബാം ഉപയോ​ഗിച്ചിട്ടും ചുണ്ടുകൾക്ക് തുടർച്ചയായി ചൊറിച്ചിലോ കഠിനമായ അസ്വസ്ഥതയോ ഉണ്ടാവുന്നുണ്ടെങ്കിൽ ആ ഉത്പന്നം ഉപയോ​ഗിക്കുന്നത് നിർത്തി വി​ദ​ഗ്ധരുടെ ഉപദേശം തേടി മാത്രം അനുയോജ്യമായവ തെരഞ്ഞെടുക്കുക.

Share news
error: Content is protected !!