KOYILANDY DIARY

The Perfect News Portal

സോമൻ കടലൂരിന്റെ പ്രഥമ നോവലിന്റെ ചർച്ചാ യോഗം നടന്നു

കൊയിലാണ്ടി: മലയാളത്തിലെ ആദ്യ സമ്പൂർണ കടൽ നോവലാണ് സോമൻ കടലൂർ രചിച്ച പുള്ളിയൻ എന്ന് ചന്ദ്രശേഖരൻ തിക്കോടി അഭിപ്രായപ്പെട്ടു. റൈസിംഗ് സ്റ്റാർ മോണിംഗ് വാക്ക് അസോസിയേഷൻ തിക്കോടിയുടെ ആഭിമുഖ്യത്തിൽ സോമൻ കടലൂരിന്റെ പ്രഥമ നോവലിന്റെ ചർച്ചാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ ബഷീർ തിക്കോടി അദ്ധ്യക്ഷത വഹിച്ചു. ഭാസ്കരൻ തിക്കോടി പുസ്തക പരിചയം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ ഖാദർ പള്ളിക്കര, പ്രേമൻ തുടങ്ങിയവർ സംസാരിച്ചു. നോവലിസ്റ്റ് സോമൻ കടലൂർ മറുപടി പറഞ്ഞു. രാമകൃഷ്ണൻ എൻ. കെ. സ്വാഗതവും ഗിരീഷ് കുമാർ പി. കെ. നന്ദിയും പറഞ്ഞു.