KOYILANDY DIARY.COM

The Perfect News Portal

തൃശൂർ പൂരം നടത്തിപ്പിൽ നിർണായക യോഗം ചേരുന്നു

.

വെടിക്കെട്ട് ശാലയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് തൃശൂർ പൂരം നടത്തിപ്പിൽ നിർണായക യോഗം ചേരുന്നു. തൃശൂർ കലക്ടറേറ്റിലാണ് യോഗം. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തണം എന്ന നിലപാടിലാണ് തിരുവമ്പാടിയും പാറമേക്കാവും അറിയിച്ചത്. സാമ്പിൾ ഒ‍ഴിവാക്കി, മറ്റ് വെടിക്കെട്ട് നടത്തണമെന്നാണ് പാറമേക്കാവ് അറിയിച്ചത്. ആചാരപരമായി പൂരം നടത്തണം എന്ന നിലപാട് തിരുവമ്പാടിയും വ്യക്തമാക്കിയത്.

ഈ മാസം 24-ാം തീയതി വരെ ദുഖാചരണം നടത്താനാണ് തിരുവമ്പാടിയുടെ തീരുമാനം. ഈ ദിവസങ്ങളിൽ പറയെടുപ്പ് മാത്രം നടത്തും. പൂര ചമയ പ്രദർശനം ഒരു ദിവസത്തിലേക്ക് ചുരുക്കും. ഇരുവിഭാഗത്തിന്റെ പ്രതിനിധികളും ഇന്ന് സർക്കാരിനെ നിലപാട് അറിയിക്കും.

Advertisements
Share news
error: Content is protected !!