ബൈക്കിന് കുറുകെ നായ ഓടി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ നെല്ല്യാടി പെരുങ്കുനി സ്വദേശി മരണപ്പെട്ടു
മേപ്പയ്യൂർ: കൊല്ലം മേപ്പയ്യൂർ റോഡിൽ ബൈക്കിൽ യാത്ര ചെയ്യവെ നായ കുറുകെ ഓടി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെല്ല്യാടി പെരുങ്കുനി സ്വദേശി മരിച്ചു. പെരുങ്കുനി ഹംസ (65) ആണ് മരിച്ചത്. കെ.പി.കെ ജംങ്ഷനിൽ പെട്ടിക്കട നടത്തിവരികയായിരുന്നു ഹംസ. കഴിഞ്ഞ 11ന് രാത്രി 9.30 മണിക്ക് മേപ്പയ്യൂർ റോഡിൽ നരക്കോട് ദേഷ്ടി ബസ്സ് ഗാരേജിന് സമീപത്താണ് അപകടം നടന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഹംസ മെഡിക്കൽ കോളജിൽ മരണപ്പെട്ടത്.

പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് ഉച്ചക്ക്ശേഷം പാറപ്പള്ളി ഖബർസ്ഥാനിൽ അടക്കംചെയ്യും. ഭാര്യ: ഖദീജ. മക്കൾ: അസ്മ, ഹാജറ. മരുമക്കൾ: നൌഫൽ (കീഴരിയൂർ), മുനീർ (ചാവട്ട്). സഹോദരങ്ങൾ: ഇബ്രാഹിം, (പെരുവട്ടൂർ) അബ്ദുള്ള (പയ്യോളി), സുഹറ (കുറുവങ്ങാട്), ഫാത്തിമ (തിക്കോടി).




