KOYILANDY DIARY.COM

The Perfect News Portal

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഭദ്രയുടെ കട്ടിള വെപ്പ് കർമ്മം നിർവഹിച്ചു

.
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്‌ടമംഗല്യ പ്രശ്‌നവിധിപ്രകാരം നിർമ്മിക്കുന്ന ഭദ്രയുടെ കട്ടിളവെയ്പ് കർമ്മം നിർവഹിച്ചു. മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് കട്ടിളവെയ്പ് കർമ്മം നടന്നത്.
പുനരുദ്ധാരണകമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, ട്രസ്റ്റിബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി, രമേശൻ രനിതാലയം, എടക്കണ്ടി രവി, കെ.ടി.കെ ഗംഗാധരകുറുപ്പ്, കലേക്കാട്ട് ജയമോഹനൻ, നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
Share news
error: Content is protected !!