KOYILANDY DIARY.COM

The Perfect News Portal

പ്രസവാനുകൂല്യ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യണം; എ.കെ.ടി.എ. ജില്ലാ കൺവൻഷൻ

.
കൊയിലാണ്ടി: തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ പ്രസവാനുകൂല്യ കുടിശിക 13000 രൂപ സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കണമെന്നും, കൊല്ലത്തിനും ആനക്കുളത്തിനുമിടയിൽ പുതിയ മേൽപ്പാലം യാഥാർത്ഥ്യമാക്കാനും,  യാത്രാക്ലേശം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാവണമെന്നും കൺവൻഷനിൽ ആവശ്യമുയർന്നു.
.
.
കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന സമ്മേളനം എ.കെ.ടി.എ. സംസ്ഥാന സെക്രട്ടറിയും ക്ഷേമനിധി ബോർഡ് അംഗവുമായ എസ്. സതി കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നസീബാ റായ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. രാമചന്ദ്രൻ, പി.എം. ലക്ഷ്മണൻ, പി.വി. ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം. രാമകൃഷ്ണൻ, ട്രഷറർ ഖദീജ ഹംസ, ടി.എം. കുഞ്ഞിക്കണ്ണൻ, പി.എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!