KOYILANDY DIARY.COM

The Perfect News Portal

സീറ്റ് നിഷേധിച്ചു; കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

.

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. പ്രചരണത്തിൽ നിന്നും മനപ്പൂർവം ഒഴിവാക്കിയെന്നും നിജേഷ് ആരോപിച്ചു. വിവിധ മണ്ഡലങ്ങളുടെ ചുമതലകൾ പലർക്കും നൽകിയപ്പോഴും ഡിസിസി ജനറൽ സെക്രട്ടറിയായ നിജേഷ് അരവിന്ദിനെ പ്രധാനപ്പെട്ട ഒരു പോസ്റ്റിലേക്കും പരിഗണിച്ചില്ല എന്നതിൽ അദ്ദേഹത്തിന് വലിയ അമർഷമുണ്ടായിരുന്നു. തനിക്ക് പാർട്ടിയിൽ നിന്ന് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് അദ്ദേഹം കെപിസിസി നേതാക്കളെ നേരത്തെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് അതൃപ്തി നിലനിന്നിരുന്നു.

 

നേതാക്കളുടെ പെട്ടിതൂക്കിയും കാലുപിടിച്ചും സ്ഥാനാർത്ഥിയാകാൻ താനില്ലെന്നും, അത്തരത്തിലല്ല താൻ വളർന്നുവന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

Advertisements

 

Share news
error: Content is protected !!