KOYILANDY DIARY.COM

The Perfect News Portal

സൈബർ തട്ടിപ്പ്; കോഴിക്കോട്‌ സ്വദേശികൾ പിടിയിൽ

ആലപ്പുഴ: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്‌റ്റ്‌ ചെയ്‌തത്. മാന്നാർ സ്വദേശിയിൽനിന്ന്‌ 2.67 കോടി രൂപ തട്ടിയ കേസിൽ പ്രതിയായ താമരശേരി കരുവൻപൊയിൽ കൊടുവള്ളി പടിഞ്ഞാറെ തൊടിയിൽ മുഹമ്മദ് മിസ്‌ഫിറും (20) വെൺമണിയിലെ യുവാവിൽനിന്ന്‌ 1.3 കോടി തട്ടിയ സംഭവത്തിൽ വെൺമണി പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ചാത്തമംഗലം പഞ്ചായത്ത് മൂന്നാം വാർഡിൽ മുണ്ടോട്ട് പൊയിൽ ജാബിറുമാണ്‌ (19) അറസ്‌റ്റിലായത്‌. 

എസ്ഐമാരായ അഗസ്‌റ്റിൻ വർഗീസ്, എ സുധീർ, എഎസ്ഐ ഹരികുമാർ, എസ്‌സിപിഒ ബൈജുമോൻ, സിപിഒ എൻ നസീബ് എന്നിവരടങ്ങിയ സംഘമാണ് കോഴിക്കോട് കൊടുവള്ളിയിൽനിന്ന്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്. ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്‌തു.

Share news
error: Content is protected !!