കേന്ദ്ര നയങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ സിപിഐഎം പ്രതിഷേധം
.
കൊയിലാണ്ടി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രകടനമായി നഗരം ചുറ്റി പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്തെ യു.എ ഖാദർ സാംസ്ക്കാരിക പാർക്കിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം കെ.കെ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽജി. ലിജീഷ്, മുൻ എംഎൽഎമാരായ പി. വിശ്വൻ, കെ. ദാസൻ എന്നിവർ സംസാരിച്ചു. പി. ബാബുരാജ്, സി. അശ്വനിദേവ്, എ.എം സുഗതൻ, ബാബു കീഴരിയൂർ, എ.സി ബാലകൃഷ്ണൻ, സതീഷ് ചന്ദ്രൻ, എൻ.കെ ഭാസ്ക്കരൻ, ബി.പി ബബീഷ്, കെ.ടി സിജേഷ് എന്നിവർ നേതൃത്വം നൽകി.




