KOYILANDY DIARY

The Perfect News Portal

സിപി ആനന്ദൻ സർവ്വീസിൽ നിന്ന് ഔദ്യോഗികമായി വിടവാങ്ങി

കൊയിലാണ്ടി: സിപി ആനന്ദൻ സർവ്വീസിൽ നിന്ന് ഔദ്യോഗികമായി വിടവാങ്ങി. കൊയിലാണ്ടി സ്റ്റേഷനിൽ  സംഘടിപ്പിച്ച ചടങ്ങിലാണ് സ്റ്റേഷൻ ഓഫീസറായ സിപി ആനന്ദൻ 27 വർഷത്തെ സേവനത്തിനുശേഷം ഔദ്യോഗികമായി വിടവാങ്ങിയത്. റീജണൽ ഫയർ ഓഫീസർ രജീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ASTO പ്രമോദ് പികെ അധ്യക്ഷത വഹിച്ചു.
വൈകീട്ട് 3.30 ഓട് കൂടി ജീവനക്കാരുടെ സല്യൂട്ട് ഏറ്റുവാങ്ങിയശേഷം വാട്ടർ സല്യൂട്ട് നല്‍കി അദ്ദേഹത്തെ സഹപ്രവർത്തകർ യാത്രയാക്കി. വാർഡ് കൗൺസിലർ എ. ലളിത ക്ലബ്ബിൻറെ ഉപഹാരം കൈമാറി. തുടർന്ന് സഹപ്രവർത്തകർ ആശംസകൾ നേർന്ന് ഉപഹാരസമർപ്പണം നടത്തി. സ്റ്റേഷൻ ക്ലബ് സെക്രട്ടറി ജിനീഷ് കുമാമാർ സ്വാഗതവും ക്ലബ് ട്രഷറർ സനല്‍രാജ് നന്ദിയും പറഞ്ഞു.
Advertisements