KOYILANDY DIARY

The Perfect News Portal

സ്നേഹവീടിന്റെ താക്കോൽ ദാനം

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിrലെ മൂന്നാം വർഷ വിദ്യാർത്ഥിക്ക് കോളജിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് നിർമ്മിച്ചുനൽകുന്ന സ്നേഹവീടിന്റെ താക്കോൽ ദാനം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല  നിർവ്വഹിക്കും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഒരു വിദ്യാലയം ഒരു വീട് എന്ന പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന വീടാണിത്.
ജൂൺ 1 ന് വൈകുന്നേരം 3 മണിക്ക്  പയ്യോളി കെ എസ് ഇ ബി ഓഫീസിനു സമീപം മാവുങ്കൽ എന്ന പ്രസ്തുത വീട്ടിൽ വെച്ച്  നടക്കുന്ന ചടങ്ങിൽ പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീക്, വൈസ് ചെയർമാൻ ഫാത്തിമ സി പി, എസ്എൻഡിപി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്‌,  കൊയിലാണ്ടി എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ദാസൻ പറമ്പത്ത്, കോളേജ് പ്രിൻസിപ്പൽ ഡോ.സുജേഷ്.സി.പി എന്നിവർ പങ്കെടുക്കും.
Advertisements