KOYILANDY DIARY

The Perfect News Portal

തണലേകാൻ സഹകരണ തണ്ണീർപന്തൽ

തണലേകാൻ സഹകരണ തണ്ണീർപന്തൽ. കൊയിലാണ്ടി: ഇൻ്റഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡെവലപ്പ്മെൻ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വേനൽച്ചൂടിൽ ദാഹമകറ്റാൻ പൊതുജനങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി.

സഹകരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച തണ്ണീർപന്തലിൻ്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ നിർവഹിച്ചു. ജോയിൻ്റ് ആർ. ടി. ഒ ബിജോയ്‌, സംഘം പ്രസിഡണ്ട് ടി. ഗംഗാധരൻ, സെക്രട്ടറി വി. പി. ശ്രീജ, ഡയറക്ടർമാരായ കെ. പത്മനാഭൻ, പി. കെ. വിജയകുമാർ എന്നിവർ പങ്കെടുത്തു.