KOYILANDY DIARY

The Perfect News Portal

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും വർഗ്ഗീയതെക്കുമെതിരെ ദേശീയ പ്രക്ഷോഭം

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും വർഗ്ഗീയതെക്കുമെതിരെ ആർ.എസ്.പി ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാർച്ച് നടത്തി. കോഴിക്കോട് ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ മാർച്ചിൻ്റെ ഉദ്ഘാടനം ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: വിഷ്ണു മോഹൻ നിർവഹിച്ചു. വ്യാജ നിർമ്മിതികളുടെ സൃഷ്ടിയും സൃഷ്ടാവുമാണ് നരേന്ദ്രമോദിയെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സർട്ടിഫിക്കറ്റ് മുതൽ എതിരാളികൾക്കെതിരായി ഉന്നയിക്കുന്ന ആരോപണങ്ങൾ വരെ വ്യാജമാണെന്നും, മോദിയുടെ ദേശീയതയും ദേശസ്നേഹവും വ്യാജ നിർമ്മിതികളാണെന്നും, ജനാധിപത്യത്തെയും ഭരണഘടനയെയും ഭയമുള്ളതു കൊണ്ടാണ് രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അഡ്വ: വിഷ്ണു മോഹൻ ആരോപിച്ചു. ഇന്ത്യയിലെ വിലക്കയറ്റം കേന്ദ്ര സർക്കാരിൻ്റെ നികുതി നയംമൂലം സൃഷ്ടിച്ചതാണെന്നും സ്ഥിരം നിയമനങ്ങളിൽ കരാർ നിയമനം നടത്തുന്നതിലൂടെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ് രൂക്ഷമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisements
യു.ടി.യു.സി ജില്ലാ പ്രസിഡണ്ട് അഡ്വ: പി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇ.കെ.എം റഫീഖ്, വിൽസൺ ജോൺ എന്നിവർ സംസാരിച്ചു. എൻ.കെ ഉണ്ണികൃഷ്ണൻ സ്വാഗതവും ടി.കെ അബ്ദുള്ള കോയ നന്ദിയും പറഞ്ഞു. ബാബു പാലാഴി, ഷാജി പാലത്തിങ്കൽ, എം.ആർ. മുജീബ് റഹ്മാൻ, റഷീദ് പുളിയഞ്ചേരി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.