KOYILANDY DIARY.COM

The Perfect News Portal

ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികളുടെ വിജയാരവം

ചിങ്ങപുരം: 20-20 ലോകകപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്
അഭിനന്ദനങ്ങളുമായി വന്മുകം- എളമ്പിലാട് എംഎൽപി സ്കൂൾ വിദ്യാർത്ഥികൾ 
‘വിജയാരവം’ പരിപാടി നടത്തി. ഇതോടനുബന്ധിച്ച് പത്രങ്ങളിൽ വന്ന ചിത്രങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിച്ച് സ്കൂൾ ഗ്രൗണ്ടിലാണ് സ്പോർട്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്പോർട്സ് ക്ലബ്ബ് ലീഡർ മുഹമ്മദ് റയ്യാൻ, പി. നൂറുൽ ഫിദ, ജസ മറിയം എന്നിവർ പ്രസംഗിച്ചു.