KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പ്രിയദര്‍ശിനി ഓഫീസിന്റെ പൂട്ട് പൊളിച്ച് ഫര്‍ണിച്ചര്‍ എടുക്കാനെത്തിയ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മറുവിഭാഗം തടഞ്ഞു.

ഫര്‍ണീച്ചര്‍ എടുക്കാനായി എത്തിയത് കെ പി സി സി നിര്‍വാഹക സമിതി അംഗം എന്‍.കെ അബ്ദുറഹിമാന്റെ നേതൃത്വത്തിലാണ്. മണ്ഡലം പ്രസിഡണ്ട് സമാന്‍ ചാലൂളിയുടെ നേതൃത്വത്തിലാണ് ഇതിനെ തടഞ്ഞത്.

Share news
error: Content is protected !!