KOYILANDY DIARY

The Perfect News Portal

ആര്യാടന്റെ വിയോഗത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: സമുന്നതനായ കോൺഗ്രസ്സ് നേതാവും, മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ ദേഹവിയോഗത്തിൽ  സർവ്വകക്ഷി യോഗം അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി.

മികച്ച സാമാജികനും കഴിവുറ്റ ഭരണാധികാരിയുമായ അദ്ദേഹം ഭാരതത്തിന്റെ സാംസ്കാരിക-പാരമ്പര്യത്തെ അഭിമാനത്തോടെ നെഞ്ചേറ്റുകയും ജനാധിപത്യ-മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത നേതാവാണെന്നും യോഗം അഭിപ്രായപ്പെട്ടു. നഗരസഭാ പ്രതിപക്ഷ നേതാവ് പി. രത്നവല്ലി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

പി. വി. സത്യൻ, വി.പി . ഭാസ്കരൻ, അഡ്വ. എസ്. സുനിൽ മോഹൻ, വി.പി. ഇബ്രാഹിം കുട്ടി, കെ.ടി.എം. കോയ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, വി.ടി. സുരേന്ദ്രൻ, റഷീദ് പുളിയഞ്ചേരി, ടി.കെ.നാരായണൻ, കെ.പി. വിനോദ് കുമാർ, എൻ. മുരളീധരൻ എന്നിവർ സംസാരിച്ചു.

Advertisements