സിപിഐ(എം) സംസ്ഥാന പ്രവർത്തന ഫണ്ട് കൊയിലാണ്ടിയിൽ മുൻ എം.എൽ.എ. കെ.കെ. ലതിക ഏറ്റുവാങ്ങി



കൊയിലാണ്ടി: സിപിഐ(എം) സംസ്ഥാന പ്രവർത്തന ഫണ്ട് കൊയിലാണ്ടിയിൽ മുൻ എം.എൽ.എ. കെ.കെ. ലതിക ഏറ്റുവാങ്ങി. ഇന്ന് കാലത്ത്മുതൽ കൊയിലാണ്ടി ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് ഫണ്ട് സ്വീകരിച്ചത്. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ സ്വീകരണ കേന്ദ്രത്തിൽ വെച്ച് ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്ററിൽ നിന്നും വിവിധ ലോക്കൽ സെക്രട്ടറിമാരിൽ നിന്നും കെ.കെ. ലതിക ഫണ്ട് ഏറ്റുവാങ്ങി.
പ്രവർത്തനഫണ്ടിന് ജനങ്ങളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെ.കെ. ലതിക പറഞ്ഞു. സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ബാബുരാജ്, അഡ്വ. എൽ.ജി. ലിജീഷ്, ലോക്കൽ സെക്രട്ടറിമാരായ പി.കെ. ഭരതൻ, മൊടക്കണ്ടാരി ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ഫണ്ട് സ്വീകരണത്തിന് കെ.കെ. ലതിക നന്ദി പറഞ്ഞു. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ സ്വാഗതം പറഞ്ഞു.

