KOYILANDY DIARY

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ആരംഭിച്ചു

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ആരംഭിച്ചു. ഒക്ടോബർ 5 വരെ ആഘോഷ പരിപാടികൾ നടക്കും.

  • ഒക്ടോബർ 3 തിങ്കളാഴ്ച ദുർഗ്ഗാഷ്ടമി വൈകിട്ട് ഗ്രന്ഥം വെപ്പ്.
  • ഒക്ടോബർ 4 ചൊവ്വാഴ്ച നവമി പൂജ
  • ഒക്ടോബർ 5 ബുധനാഴ്ച വിജയദശമി. വാഹനപൂജ, സരസ്വതി പൂജ, വിദ്യാരംഭം, എഴുത്തിനിരുത്ത്, വിദ്യാഗോപാല പുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ.

ഗ്രന്ഥ പൂജയ്ക്ക് പുസ്തകങ്ങൾ 3-ാം തീയതി വൈകുന്നേരം എത്തിക്കുവാൻ താല്പര്യപ്പെടുന്നു. സരസ്വതി പൂജയോടൊപ്പം നടത്തുന്ന വിദ്യാഗോപാല പുഷ്പാഞ്ജലിക്ക് കൗണ്ടറിൽ ബുക്ക് ചെയ്യാവുന്നതാണ്. എഴുത്തിനിരുത്ത്, വാഹനപൂജ എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ. 9846903278, 9656748591, 9846885276.