KOYILANDY DIARY.COM

The Perfect News Portal

ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി

കൊച്ചി: കൊച്ചിയില്‍ ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി. വെണ്ണലയിലെ കേന്ദ്രത്തില്‍ ജൂണ്‍ മാസത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കേസില്‍ തൃശൂര്‍ സ്വദേശിയായ ജോത്സ്യന്‍ പ്രഭാദ് അറസ്റ്റിലായി. സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

Share news
error: Content is protected !!