KOYILANDY DIARY

The Perfect News Portal

വെറ്റിലപ്പാറ കണ്ണഞ്ചേരി റോഡിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതായി പരാതി

വെറ്റിലപ്പാറ കണ്ണഞ്ചേരി റോഡിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതായി പരാതി. ചേമഞ്ചേരി: ദേശീയ പാതക്ക് വേണ്ടി നിർമ്മിച്ച് കൊണ്ടിരിക്കുന്ന ഡ്രൈനേജ് വഴിയാണ് മാലിന്യങ്ങൾ തള്ളുന്നത്. രാത്രി ഒരു മണിയുടെയും നാല് മണിയുടെയും ഇടയിൽ ടാങ്കർ ലോറിയിൽ കൊണ്ടു വന്നാണ് ഇവിടെ മാലിന്യം തള്ളുന്നത് എന്നാണ് സംശയം.

പരാതിയെ തുടർന്ന് മാലിന്യം തള്ളിയ സ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, സെക്രട്ടറി അനിൽകുമാർ. ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, മമ്മദ്കോയ എന്നിവർ സന്ദർശിച്ചു.