കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം
കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം. കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ(48), രമേശൻ(43) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേരും ബന്ധുക്കളാണ്. സുനിലിൻ്റെ സഹോദരിയുടെ ഭർത്താവാണ് രമേശൻ.
Advertisements

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സുനിലും രമേശനും വീട്ടുമുറ്റത്ത് സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ അപ്രതീക്ഷിതമായി ഇടിമിന്നലേൽക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

