പൂക്കാട് കലാലയത്തിൽ കുട്ടികളിആട്ടം തുടങ്ങി
.
ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ നടക്കുന്ന കളിആട്ടത്തിൻ്റെ ഭാഗമായ കുട്ടികളിആട്ടം പാവ നാടക വിദഗ്ദൻ കൃഷ്ണകുമാർ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. യു. കെ രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശബ്ദവും വെളിച്ചവും കൺവീനർ റസാഖ് പൊയിൽക്കാവ് വിശിഷ്ടാതിഥിക്കുള്ള ഉപഹാരം നൽകി.
തുടർന്ന് കൃഷ്ണകുമാർ കിഴിശ്ശേരി പാവനിർമ്മാണത്തിൻ്റെ പാഠങ്ങൾ കേമ്പ് അംഗങ്ങൾക്ക് പകർന്നു നൽകി. ജോ. ജനറൽ കൺവീനർ എ.കെ. രമേശൻ സ്വാഗതവും കാശി പൂക്കാട് നന്ദിയും പറഞ്ഞു.
.

.
9 മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികളുടെ ക്യാമ്പിൽ തയ്യാറാക്കിയ 10 നാടകങ്ങൾ വൈകീട്ട് അവതരിപ്പിച്ചു. മുതിർന്ന കുട്ടികൾക്കുള്ള ക്യാമ്പ് അവസാനിച്ചു. കളിആട്ടം ക്യാമ്പ് ഡയറക്ടർ മനോജ് നാരായണനും ക്യാമ്പ് കോ ഓർഡിനേറ്റർ എ അബൂബക്കർ മാസ്റ്ററും ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികളിആട്ടം ഏപ്രിൽ 23ന് അവസാനിക്കും.



