KOYILANDY DIARY

The Perfect News Portal

വേനൽ ചൂടിൽ ആശ്വാസമായി തണ്ണീർപന്തൽ ഒരുക്കി ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്

വേനൽ ചൂടിൽ ആശ്വാസമായി തണ്ണീർപന്തൽ ഒരുക്കി ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളിലും ജനങ്ങൾക്ക് മിൽമയുടെ സമ്പാരവും, ശുദ്ധജലവും വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് ബാങ്ക് തണ്ണീർപന്തൽ ഒരുക്കിയത്.
ബാങ്കിൻ്റെ സമീപത്തായി ഒരുക്കിയ തണ്ണീർപന്തലിൻ്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് കെ.രവീന്ദ്രൻ മാസ്റ്റർ കെ.പി.നാരായണന് സമ്പാരം നൽകിക്കൊണ്ട് നിർവ്വഹിച്ചു. ബാങ്ക് ഡയരക്ടർമാർ, ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Advertisements