KOYILANDY DIARY

The Perfect News Portal

കലിക്കറ്റ് സർവകലാശാലാ ഇഎംഎംആർസിക്ക്‌. മികച്ച വീഡിയോ പ്രോഗ്രാമിനുള്ള പുരസ്‌കാരം

തേഞ്ഞിപ്പലം: സിഇസി,-യുജിസി ദേശീയ അവാർഡുകൾ കലിക്കറ്റ് സർവകലാശാലാ ഇഎംഎംആർസിക്ക്‌. മികച്ച വീഡിയോ പ്രോഗ്രാമിനുള്ള പുരസ്‌കാരം സജീദ് നടുത്തൊടി സംവിധാനംചെയ്ത ‘എ ഡയറി ഓൺ ബ്ലൈൻഡ്‌നെസ്’ ഡോക്യുമെന്ററിക്ക് ലഭിച്ചു. ഇന്ത്യൻ ആംഗ്യ ഭാഷയിൽ സി-പ്രോഗ്രാമിങ്‌ ലാംഗ്വേജിനെക്കുറിച്ച് ഇഎംഎംആർസി തയ്യാറാക്കിയ പഠനവീഡിയോ അക്കാദമിഷ്യൻ ഇന്നോവേറ്റീവ് ലക്ചർ അവാർഡ് നേടി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ്‌ ഹിയറിങ്ങിലെ എൻ ആർ രാജിയാണ് അവാർഡിനർഹയായത്. എൻ ശ്രീമിത്താണ് പ്രൊഡ്യൂസർ. മികച്ച സ്‌ക്രിപ്റ്റിന്‌ സജീദ് നടുത്തൊടി (ബാംബൂ ബാലഡ്‌സ് – ഡോക്യുമെന്ററി), മികച്ച വിഷ്വൽ ഇഫക്ട് ആൻഡ്‌ അനിമേഷൻ വിഭാഗത്തിൽ കെ ആർ അനീഷ് എന്നിവർക്കും അംഗീകാരംകിട്ടി. ഇഎംഎംആർസി ഡയറക്ടർ ദാമോദർ പ്രസാദ് സംവിധാനംചെയ്ത ലൈറ്റ്‌നിങ് സ്റ്റോം എന്ന അനിമേഷനിലൂടെയാണ് നേട്ടം.