KOYILANDY DIARY.COM

The Perfect News Portal

ബേപ്പൂർ ഹാർബറിൽനിന്ന് അനധികൃത മീൻപിടിത്തത്തിനൊരുങ്ങിയ ബോട്ട് പിടികൂടി

.

ബേപ്പൂരിൽ അനധികൃത മീൻപിടിത്തത്തിനൊരുങ്ങിയ ബോട്ട് പിടികൂടി. ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് ഫിഷറീസ് അസി. ഡയറക്ടർ വി സുനീറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം “അൽ-മിന’ എന്ന ബോട്ട് ആണ് കസ്റ്റഡിയിലെടുത്തത്. ഉയർന്ന ശേഷിയുള്ള വെളിച്ച സംവിധാനങ്ങളും കണ്ണിവലിപ്പം കുറഞ്ഞ വലയും ഉപയോഗിച്ച് നിയമവിരുദ്ധ മീൻപിടിത്തത്തിന്‌ പുറപ്പെടാനിരുന്ന ബോട്ടാണ് പിടികൂടിയത്.

 

നിരവധി ഹൈവോൾട്ട് എൽഇഡി ലൈറ്റുകളും കണ്ണിവലിപ്പം കുറഞ്ഞ വലകളും കണ്ടെടുത്തു. ബേപ്പൂർ സൂപ്പി വളപ്പിൽ വടക്കേ പനങ്ങാട്ട് എൻ വി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. നിയമവിരുദ്ധ പ്രവർത്തനത്തിന്‌ 2.5 ലക്ഷം രൂപ പിഴയും ചുമത്തി.

Advertisements

 

കണ്ണിവലിപ്പം കുറഞ്ഞ (15 എംഎം) മൂന്നുവലകൾ, 500, 400, 300, 100 വോൾട്ട് ശേഷിയുള്ള പതിനാലും പ്രത്യേകമായി സജ്ജീകരിച്ച ഉയർന്ന ശേഷിയുള്ള എട്ടും ഉൾപ്പെടെ 22 എൽഇഡി ലൈറ്റുകൾ, രണ്ട് ജിപിഎസ് എന്നിവ ബോട്ടിൽനിന്ന്‌ പിടിച്ചെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ്‌ വിഭാഗം സബ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് ടി കെ രാജേഷ്, ഫിഷറീസ്‌ ഗാർഡുമാരായ എം ബിബിൻ, കെ അരുൺ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

 

Share news
error: Content is protected !!