KOYILANDY DIARY

The Perfect News Portal

ബാർ അസോസിയേഷൻ വനിതാദിനാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കൊയിലാണ്ടി മുൻസിഫ് ആമിനക്കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. വി. വി. ജിഷ അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തിൽ സ്ത്രീകൾക്ക് സമീപകാല ഘട്ടങ്ങളിൽ നേട്ടങ്ങൾ കൈവരിക്കുന്നുണ്ടെന്നും, തുല്യ അവസരവും, സമത്വവും ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ. കെ. ലക്ഷ്മി ഭായ്, എം. സതീഷ് കുമാർ, പി.സി. സീന, എം. ബിന്ദു, പി.പി. പ്രിൻസി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.