KOYILANDY DIARY

The Perfect News Portal

ലോകകപ്പ് പ്രവചന മത്സരത്തിൽ ആയിശ ഐഫക്ക് കിരീടം

ആയിശ ഐഫ നടത്തിയത് അത്ഭുതകരമായ പ്രവചനം.. ലോകകപ്പിൽ അത്ഭുതകരമായ പ്രവചന നടത്ത താരമായിരിക്കുകയാണ് നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ്സുകാരി ആയിഷ ഐഫ. സ്കൂളിലെ ബി സ്മാർട്ട് സംഘടിപ്പിച്ചു കൊണ്ടിരുന്ന ലോകകപ്പ് ഫൈനൽ പ്രവചന മത്സരത്തിൽ 600 ഓളം മത്സരാർത്ഥികൾ പങ്കെടുത്തതിൽ വളരെ കൃത്യമായ ഉത്തരം നൽകിക്കൊണ്ടാണ് ആയിഷ ഐഫ കൃത്യതയുടെ കീരീടമണിഞ്ഞത്.
ഏത് ടീം വിജയിക്കും, എത്ര ഗോൾ നേടും എന്നെല്ലാം പല ദിവസങ്ങളിലും ശരിയുത്തരം എഴുതിയ വിജയികൾ കൂടുതൽ വരുമ്പോൾ നറുക്കിട്ട് വിജയിയെ കണ്ടെത്തലാണ്, ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുക്കുന്ന പ്രവചന മത്സരത്തിൽ നിരവധി പേർ പങ്കെടുക്കാറുണ്ട് ഓരോ മത്സരത്തിലും ബോളും ജേഴ്സിയും ആണ് വിജയികൾക്ക് സമ്മാനമായി നൽകിയിരുന്നത്. ഫൈനൽ റൗണ്ട് മത്സരത്തിന്റെ വിജയിയായ ഐഫയ്ക്ക് നിരവധി സമ്മാനങ്ങളാണ് ഓഫറുകളായി വന്നുകൊണ്ടിരിക്കുന്നു.