KOYILANDY DIARY

The Perfect News Portal

ബി.എസ്.എൻ.എൽ ക്രിസ്തുമസ് പുതുവത്സര മേള 20 മുതൽ

ബി.എസ്.എൻ.എൽ കൊയിലാണ്ടി, അത്തോളി. ബാലുശ്ശേരി സെൻ്ററുകളിൽ ക്രിസ്തുമസ് പുതുവത്സര മേള 20 മുതൽ (ചൊവ്വാഴ്ച) ആരംഭിക്കും.. ബി എസ് എൻ എൽ കൊയിലാണ്ടി ഏരിയയിലെ ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര മേള ഡിസംബർ 20, 21 തീയതികളിൽ കൊയിലാണ്ടി ബി എസ് എൻ എൽ കസ്റ്റമർ കെയർ സെന്ററിലും, 20, 21, 22 തീയതികളിൽ അത്തോളി ബി എസ് എൻ എൽ ഓഫീസിലും 28, 29, 30 തിയ്യതികളിൽ ബാലുശ്ശേരി ബി എസ് എൻ എൽ ഓഫീസിലും വെച്ച് നടത്തപ്പെടുന്നു.
പുതിയ അതിവേഗ ഇൻ്റർനെറ്റ്‌ ഫൈബർ ഒപ്റ്റിക്കൽ കണക്ഷനുകൾ, ഫാൻസി നമ്പറുകളോടുകൂടി പുതിയ മൊബൈൽ സിം (94 ലെവൽ Rs 354) കണക്ഷനുകൾ തുടങ്ങിയവ ആകർഷകമായ ഓഫറുകളോട് കൂടി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ് ഓഫീസിൽ നിന്ന് അറിയിച്ചു.