KOYILANDY DIARY

The Perfect News Portal

ലഹരി വിരുദ്ധ പ്രചാരണ ഭാഗമായി ബോധവൽക്കരണ റാലിയും, കുട്ട ഓട്ടവും

ചെങ്ങോട്ടുകാവ് കുടുബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ ഭാഗമായി ബോധവൽക്കരണ റാലിയും, കുട്ട ഓട്ടം, പ്രതിഞ്ജയും നടന്നു. റാലി പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൻ പ്രനീത അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് ഉദ്ഘാടനം ചെയ്തു. കെ.ഗീതാനന്ദൻ മുഖ്യഭാഷണം നടത്തി.
കെ.കെ കിടാവ് മെമ്മോറിയൽ യു.പി സ്കൂൾ മുതൽ ചേലിയ യുപി സ്കൂൾ വരെ നടന്ന റാലിക്ക് അബ്ദുൾ നിസാർ ആശംസകൾ നേർന്ന് സംസാരിച്ചു. വൈസ് ചെയർപേഴ്സൺ ഷമിത സ്വാഗതവും സി ഡി എസ് മെമ്പർ ഗിരിജ നന്ദിയും പറഞ്ഞു