KOYILANDY DIARY.COM

The Perfect News Portal

മൂന്നാറിൽ മലയാളി വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവം; പ്രതികൾ ഒളിവിലെന്ന് തമിഴ്നാട് പൊലീസ്

.

മൂന്നാറിൽ മലയാളി വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികൾ ഒളിവിലെന്ന് തമിഴ്നാട് പൊലീസ്. ആക്രമണത്തിൽ ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. ടോപ് സ്റ്റേഷൻ സ്വദേശികളായ പി വിനോദ്, ഋത്വിക്, ജെ. ഡേവിഡ്, കണ്ടാലറിയാവുന്ന മറ്റു നാല് പേർ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

 

അന്വേഷണത്തിന് എത്തിയ പോലീസ് സംഘം മൂന്നാറിൽ നിന്ന് മടങ്ങി. ഈ മാസം പത്തിനാണ് വർക്കലയിൽ നിന്നും മൂന്നാറിൽ എത്തിയ വിനോദ സഞ്ചാര സംഘത്തെ ഒരു കൂട്ടം പ്രദേശവാസികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കുട്ടികളേയും സ്ത്രീകളേയും ഉൾപ്പെടെ മർദ്ദിക്കുന്ന വീഡിയോയും പറത്ത് വന്നിരുന്നു. ബസ് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള വാക്ക് തർക്കമാണ് ക്രൂരമായ മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

 

 

Share news
error: Content is protected !!