KOYILANDY DIARY.COM

The Perfect News Portal

ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റിന്‌ ഇന്ന്‌ തുടക്കം

ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റിന്‌ ഇന്ന്‌ തുടക്കം. ഉദ്‌ഘാടന മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ഹോങ്കോങ്ങിനെ നേരിടും. അബുദാബിയിലെ ഷെയ്‌ഖ്‌ സയീദ്‌ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക. ഏഷ്യാ കപ്പിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യമായാണ് ഏഷ്യാകപ്പിൽ എട്ടുടീമുകൾ കളിക്കുന്നത്.

എ ഗ്രൂപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ, പാകിസ്ഥാൻ, ഒമാൻ, യുഎഇയും ബി ഗ്രൂപ്പിൽ ശ്രീലങ്ക, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ, ഹോങ്കോങ്‌ എന്നിവരുമാണ് അടങ്ങിയിരിക്കുന്നത്. 28ന്‌ ദുബായിലാണ്‌ ഫൈനൽ മത്സരം നടക്കുക. ബുധനാഴ്ച ദുബായിൽ ആതിഥേയരായ യുഎഇയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യകളി. ഇന്ത്യ-പാക് മത്സരം 14-ന് ദുബായിലാണ്.

 

ആറ്‌ മാസത്തിനുശേഷം നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പ്‌ ലക്ഷ്യമിട്ടാണ്‌ ഏഷ്യാ കപ്പിന്‌ ടീമുകൾ ഒരുങ്ങുന്നത്‌. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമാണ്‌ ലോകകപ്പ്‌ നടക്കാൻ പോകുന്നത്.

Share news
error: Content is protected !!