മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ട ബന്ധ നവീകരണ കലശം 21ന് ആരംഭിക്കും
.
കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ട ബന്ധ നവീകരണ കലശം ഏപ്രിൽ 21 ന് ആരംഭിക്കും. 33 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അഷ്ട ബന്ധ നവീകരണ കലശം പാലക്കാട്ടിലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലിൽ നടത്തും. ഏപ്രിൽ 21 മുതൽ മെയ് ഒന്നുവരെയുള്ള അഷ്ടബന്ധ നവീകരണ കലശത്തിന് ഒരുക്കങ്ങൾ തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മാരാ മുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രം വർഷങ്ങൾക്കു മുൻപ് ക്ഷേത്ര ദീപസ്തംഭം പുതുക്കിപ്പണിയുമ്പോൾ കിട്ടിയ പതിനാലാം നൂറ്റാണ്ടിലെ നാണയത്തിൽ നിന്നും ഏതാണ്ട് 700 വർഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം എന്ന് അനുമാനിക്കുന്നു. താന്ത്രിക കലാസാംസ്കാരിക പരിപാടികൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് നടത്തപ്പെടുന്ന അഷ്ടബന്ധ നവീകരണ കലശത്തിൽ കേരളത്തിലെ വ്യത്യസ്ത കലാമേഖലയിലുള്ള നിപുണരായിട്ടുള്ള കലാകാരന്മാരുടെ പരിപാടികളാൽ 10 ദിവസവും സമ്പൽ സമൃദ്ധമാണ്.

22-ാം തീയതി കുമാരി ശിവഗംഗ നാഗരാജ് അവതരിപ്പിക്കുന്ന സോപാന സംഗീതം,
23 ന് മേള കലാനിധി കാഞ്ഞിലശ്ശേരി വിനോദ് മാരാരും മകൻ കാഞ്ഞിലശ്ശേരി വിഷ്ണു പ്രസാദ് അവതരിപ്പിക്കുന്ന ഇരട്ട തായമ്പക. 24 ന് കോഴിക്കോട് ജില്ലയിൽ ആദ്യമായി 14 പേർ ഒരുമിച്ച് സോപാന സംഗീതത്തിൽ അരങ്ങേറ്റം കുറിക്കുന്നു. മേള കലാരത്നം സന്തോഷ് കൈലാസന്റെ ശിക്ഷണത്തിലാണ് സോപാന സംഗീതം അഭ്യസിച്ചത്. വിശ്വപ്രസിദ്ധ സോപാന സംഗീത കലാകാരൻ സോപാനരത്നം അമ്പലപ്പുഴ വിജയകുമാർ വിശിഷ്ട സാന്നിധ്യം അരുളും. രാത്രി 8 മണിക്ക് ടീം വിനായക മാരാമുറ്റം അവതരിപ്പിക്കുന്ന മെഗാ തിരുവാതിര.

25ന് ചെറുതായം വിഷ്ണുരാജ് കല്ലേക്കുളങ്ങര ആദർശ് അവതരിപ്പിക്കുന്ന ഇരട്ട തായമ്പക. രാത്രി എട്ടുമണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭനും കാഞ്ഞിലരശ്ശേരി ഗംഗാധരനും ചേർന്ന് അവതരിപ്പിക്കുന്ന കേളി. തുടർന്നു സാജു കൊരയങ്ങാട് ടീം അവതരിപ്പിക്കുന്ന കൊമ്പ് പറ്റ്, അരവിന്ദൻ കാഞ്ഞിലശ്ശേരി അവതരിപ്പിക്കുന്ന കുഴൽപ്പറ്റ്. 26ന് വാദ്യ പ്രവീൺ പനമണ്ണ ശശി വാദ്യ വിശാരദ് മട്ടന്നൂർ ശ്രീകാന്ത് അവതരിപ്പിക്കുന്ന ഇരട്ട തായമ്പക. 27ന് കലാനിലയം ഉദയൻ നമ്പൂതിരി, പനാവൂർ ശ്രീഹരി എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടതായമ്പക. 29ന് മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിതീഷ് അവതരിപ്പിക്കുന്ന ഇരട്ട തായമ്പക. തുടർന്ന് എട്ടുമണിക്ക് ഡോ: മധുസൂദനൻ മാസ്റ്ററുടെ കീഴിലുള്ള ഭരതാഞ്ജലി പെർഫോമിംഗ് ആർട്സ് സെന്ററിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നന്യത്താർച്ചന, ടീം വിനായക അവതരിപ്പിക്കുന്ന കലാവിരുന്ന്.

30ന് സാംസ്കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രം ശ്രീ വിനായക വാദ്യ കലാശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കുന്നു. പുരസ്കാര സമർപ്പണം ശ്രീജിത്ത് ഐപിഎസ് എഡിജിപി കേരള ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ബ്രഹ്മശ്രീ ശിവപ്രസാദ് നമ്പൂതിരി പുരസ്കാര സമർപ്പണവും നിർവഹിക്കും. പ്രശസ്തിപത്രം സമർപ്പിക്കുന്നത് അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കെ.വി. രജീഷ്. വി.വി കരുണാകരൻ ജനറൽ സെക്രട്ടറി കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി ദക്ഷിണ സമർപ്പിക്കും.

തുടർന്ന് രാത്രി 8 മണിക്ക് വിശ്വപ്രസിദ്ധ വയലിസ്റ്റ് ഗംഗാശശിധരൻ അവതരിപ്പിക്കുന്ന ഗംഗാതരംഗം കൊയിലാണ്ടിയിൽ ആദ്യമായി അരങ്ങേറും. മെയ് ഒന്ന് രാവിലെ 10 മണിക്ക് ഒറ്റപ്പാലം ഹരിശ്രീ കോട്ടക്കൽ, രവി തുറവൂർ, രാകേഷ് കമ്മത്ത്, കേരളശ്ശേരി കുട്ടൻ മുണ്ടത്തിക്കോട് സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അരങ്ങേറും. ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദ ഊട്ട്. പത്രസമ്മേളനത്തിൽ കെ വി അനിൽകുമാർ (പ്രസിഡണ്ട്), മനോജ് എംസി (സെക്രട്ടറി), ശ്രീജിത്ത് മാരാമുറ്റം (ട്രഷറർ). എ സി അജിത് കുമാർ എന്നിവർ പങ്കെടുത്തു.



