KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്ത് 24 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികൾ വല വിതരണം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികൾ വല വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ വല വിതരണം ചെയ്തുകൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. 21 തൊഴിലാളികൾക്കാണ് 60000 രൂപ വിലവരുന്ന വലകൾ നൽകിയത്. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.പി. അഖില വാർഡ് മെമ്പർമാരായ സുമതി. കെ. സുമിത പാലക്കുളം എന്നിവർ സംസാരിച്ചു. റഫീഖ് പുത്തലത്ത് സ്വാഗതവും ഫിഷറീസ് ഇൻസ്പെക്ടർ ജയപ്രകാശ് നന്ദിയും പറഞ്ഞു.

Share news
error: Content is protected !!