KOYILANDY DIARY.COM

The Perfect News Portal

അരിക്കൊമ്പനെ ഞായറാഴ്ച മയക്കു വെടി വെക്കും. വയനാട്ടിൽ നിന്നും കുഞ്ചുവും സുരേന്ദ്രനും എത്തും

അരിക്കൊമ്പനെ ഞായറാഴ്ച മയക്കു വെടി വെക്കും. വയനാട്ടിൽ നിന്നും കുഞ്ചുവും സുരേന്ദ്രനും എത്തും. ഇടുക്കി: അരിക്കൊമ്പൻ ദൗത്യം 26ന് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കാര്യങ്ങൾ വിലയിരുത്താൻ മന്ത്രി 25ന് ഇടുക്കിയിലെത്തും. നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചായിരിക്കും ദൗത്യം നടത്തുകയെന്നും മന്ത്രി അറിയിച്ചു.

അരിക്കൊമ്പനെ പിടികൂടാനുള്ള സംഘത്തിലെ രണ്ട് കുങ്കിയാനകൾ നാളെ വയനാട്ടിൽ നിന്നും തിരിക്കും. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് എത്താനുള്ളത്. ദൗത്യത്തിന്‍റെ  പശ്ചാത്തലത്തിൽ ചിന്നക്കനാൽ മേഖലയിലെ  ജനങ്ങളെ ബോധവൽക്കരിക്കുന്ന നടപടികൾ ഇന്ന് തുടങ്ങും.

 

 

Share news
error: Content is protected !!