KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയില്‍ ഹര്‍ ദില്‍ ധ്യാന്‍ യോഗ പരിശീലനം

കൊയിലാണ്ടിയില്‍ ഹര്‍ ദില്‍ ധ്യാന്‍ യോഗ പരിശീലനം. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി മാനസിക – ശാരീരിക ആരോഗ്യം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഹര്‍ ദില്‍ ധ്യാന്‍, ഹര്‍ ദിന്‍ ധ്യാന്‍ എന്ന യോഗ പരിപാടി കൊയിലാണ്ടിയില്‍ വെച്ച് നടത്തുന്നു. മാര്‍ച്ച് 24 ന് വൈകുന്നേരം 6 മണിയ്ക്ക് കോതമംഗലം സഹജനീഡത്തിലാണ് പരിപാടി.
പ്രമേഹം പോലുള്ള വിവിധ ജീവിതശൈലീ രോഗങ്ങളെ ലഘൂകരിക്കുന്ന യോഗാസനങ്ങള്‍, പ്രാണായാമം, യോഗമുദ്രകള്‍, യോഗനിദ്ര, ധ്യാനം എന്നിവ സൗജന്യമായി പരിശീലിപ്പിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ഹാര്‍ട്ട് ഫുള്‍നെസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് അംഗീകൃത സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ യോഗ പരിശീലനം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം പത്മഭൂഷണ്‍ ലഭിച്ച കമലേഷ് പട്ടേലിൻ്റെ നേതൃത്വവും പരിപാടികള്‍ക്കുണ്ട്.
വിശദവിവരങ്ങള്‍ക്ക് PH: 04962620363 എന്ന നമ്പറിൽ വിളിക്കുകയോ  www.heartfulnes.org/in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
Advertisements