KOYILANDY DIARY

The Perfect News Portal

ഇന്നസെൻ്റിൻ്റെ നില ഗുരുതരം

നടനും മുൻ എം.പിയുമായ ഇന്നസെൻ്റിൻ്റെ നില ഗുരുതരം. കൊച്ചിയിലെ ലേക്‌‌ഷോർ ആശുപത്രിയിൽ വെൻറിലേറ്റിലാണിപ്പോൾ. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐ.സി.യു വിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.