KOYILANDY DIARY

The Perfect News Portal

യാത്രക്കിടയിൽ ട്രെയിനിൽ തർക്കം: യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു

കൊയിലാണ്ടി : യാത്രക്കിടയിൽ ട്രെയിനിൽ തർക്കം യുവാവ് ട്രെയിനിൽ നിന്ന് തെറിച്ചു വീണ് മരിച്ചു. ഞായറാഴ്ച രാത്രി 11.30 മണിയോടെ ആനക്കുളം റെയിൽവെ ഗേറ്റന്നു ന് സമീപമാണ് സംഭവം. ഏകദേശം (25) വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ ആനക്കുളം റയിൽവേ ട്രാക്കിൽ  വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടി പോലീസും, അഗ്നി രക്ഷാ സേനയും എത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

മലബാർ എക്സ്പ്രസ്സിൽ നിന്നുo വീണതായി സംശയിക്കുന്നതായാണ് അറിയുന്നത്. ട്രെയിനിൽ തർക്കo ഉണ്ടാക്കിയെന്ന് സംശയിക്കുന്ന ആളെ കോഴിക്കോട് റെയിൽവെ പോലീസ്  കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തമിൾനാട് ശിവഗംഗ സ്വദേശി സോന മുത്തു എന്നയാളാണ് കോഴിക്കോട് കസ്റ്റഡിയിലായത്. ഇയാളും മരിച്ച യുവാവും ട്രെയിനിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യവും കിട്ടിയിട്ടുണ്ട്.