KOYILANDY DIARY

The Perfect News Portal

AIYF കൊയിലാണ്ടി മണ്ഡലം സമ്മേളനം

കൊയിലാണ്ടി: മണ്ഡലത്തിലെ ഏക പൊതുമേഖല സ്ഥാപനമായ നന്തി കെൽട്രോൺ യൂണിറ്റിന്റെ സൗകര്യങ്ങൾ വിപുലീകരിക്കണമെന്നും, ഐടി അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കണമെന്നും എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു.

അഷറഫ് പൂക്കാട് ചൈത്ര വിജയൻ പ്രസീഡിയം കെ.എസ് രമേശ് ചന്ദ്ര, സുമേഷ് ഡി, എ.ടി വിനീഷ്, ബി. ദർശിത്ത്, മിനു, അഡ്വ. ബിനൂപ്, അഷറഫ് കുരുവട്ടൂർ, സോമൻ മുതുവന. എൻ. ശ്രീധരൻ, ഇ.കെ അജിത്, കെ. എം ശോഭ, അഡ്വ. എസ് സുനിൽ മോഹൻ, പി. കെ സുധാകരൻ, കെ. ശശിധരൻ, എസ്. അമൽജിത്ത് തുടങ്ങിയവർ സംസാരിച്ചു. എം. നിഖിൽ നന്ദി പറഞ്ഞു ഭാരവാഹികളായി സുമേഷ്, സി. ഭഗത് (സെക്രട്ടറി), എ.ടി. വിനീഷ് (പ്രസിഡണ്ട്) എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *