KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇൻ്റർകോം സംവിധാനം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ താലൂക്ക് ആശുപത്രിയിലെ ഇൻ്റർകോം സംവിധാനം, വാർഡുകളിലും ഒ.പി യിലും ഉള്ള ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങളും, സംഗീതവും അടങ്ങിയ മ്യൂസിക് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ നിർവ്വഹിച്ചു. കോവിഡ് -19  ആശുപത്രിയിലെ വാർഡുകളിലെ രോഗികളിലും അവരുടെ കൂട്ടിരിപ്പുകാരിലും ഭീതി പരത്തുന്ന സാഹചര്യത്തിൽ വാർഡുകളിലും ഒ.പിയിലും ആരോഗ്യ നിർദ്ദേശങ്ങളടങ്ങിയ മുൻകരുതലുകൾ നൽകുന്നത് ഏറെ ആശ്വാസകരമാവുമെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു.

ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രതിഭ പി, ശ്രീജയന്ത് കെ. (ലേ – സെക്രട്ടറി), വിജയലക്ഷ്മി (നേഴ്സിംഗ് സൂപ്രണ്ട്), എച്ച്. എം. സി. അംഗങ്ങളായ കെ. ചിന്നൻ നായർ, വി. പി. ഭാസ്കരൻ, അഡ്വക്കേറ്റ്. രാധാകൃഷ്ണൻ,  ജയരാജ്‌ (ഹെഡ് ക്ലർക്ക് ), മിനി, നിഷ, മറ്റു ആശുപത്രി ജീവനക്കാർ  എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *