KOYILANDY DIARY

The Perfect News Portal

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌.എസ്‌.എല്‍.സി – പ്ലസ്‌ടു പരീക്ഷകള്‍ ആരംഭിച്ചു. 2945 പരീക്ഷാ കേന്ദ്രത്തിലായി 4,22,450 വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. പ്രൈവറ്റായി 1764 വിദ്യാര്‍ഥികളും പരീക്ഷയ്ക്കുണ്ട്. 2033 പരീക്ഷാ കേന്ദ്രത്തിലായി 4,52,572 പേര്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷ എഴുതും.

എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുന്നതില്‍ 2,16,067 ആണ്‍കുട്ടികളും 2,06,383 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,38,457 ഉം എയ്ഡഡ് സ്‌കൂളുകളില്‍ 2,53,539 ഉം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 30,454 ഉം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ 9 കേന്ദ്രത്തിലായി 597 ഉം ലക്ഷദ്വീപിലെ ഒമ്ബത് കേന്ദ്രത്തിലായി 592 ഉം വിദ്യാര്‍ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് തിരൂരങ്ങാടി എടരിക്കോട് പികെഎംഎംഎച്ച്‌എസിലാണ്– 2327 പേര്‍.

ഹയര്‍ സെക്കന്‍ഡറിയില്‍ 3,77,322 (സ്‌കൂള്‍ ഗോയിങ്), 50,890 (ഓപ്പണ്‍ സ്‌കൂള്‍), 1229 (ടെക്നിക്കല്‍) വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ട്രഷറിയിലും ബാങ്ക് ലോക്കറുകളിലുമായി സൂക്ഷിച്ച എസ്‌എസ്‌എല്‍സി ചോദ്യ പേപ്പറുകള്‍ രാവിലെ സ്‌കൂളുകളിലെത്തിച്ചു.

Advertisements

എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിച്ച്‌ 23ന് അവസാനിക്കും. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ഫലം മെയ് ആദ്യം പ്രഖ്യാപിക്കും. എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ രാവിലെ നടക്കുന്നത് ഇതാദ്യമാണ്. 9.45 മുതല്‍ പത്തുവരെ കൂള്‍ ഓഫ് ടൈമാണ്. പത്തിന് പരീക്ഷ തുടങ്ങും. പരീക്ഷ എഴുതുന്നവര്‍ക്ക് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിജയാശംസ നേര്‍ന്നു.

പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ വകുപ്പുകള്‍ ഏകീകരിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചശേഷമുള്ള ആദ്യ പരീക്ഷയാണിത്. ചരിത്രത്തിലാദ്യമായാണ് ഈ മൂന്നു പരീക്ഷകളും ഒരുമിച്ച്‌ നടക്കുന്നത്. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26നും വിഎച്ച്‌എസ്‌ഇ പരീക്ഷ 27നും അവസാനിക്കും. എല്ലാ വിഭാഗങ്ങളിലുമായി 13.74 ലക്ഷം കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് 4,38,825 ഉം രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 4,52,572 ഉം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിക്ക് കേരളത്തില്‍ 2009 ഉം ലക്ഷദ്വീപില്‍ ഒന്‍പതും ഗള്‍ഫില്‍ എട്ടും മാഹിയില്‍ ആറും പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.

അതേസമയം രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. പരീക്ഷയെഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവും ഉണ്ടാകും. ഇവര്‍ക്കായി പ്രത്യേക യാത്രാ സൗകര്യം നല്‍കും.

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി – ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരാതിരിക്കാനാണ് മുന്നകരുതല്‍ നടപടി.കനത്ത ജാഗ്രതയിലാണ് സംസഥാനത്തെങ്ങും പരീക്ഷകള്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *