KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് AITUC മാർച്ചും ധർണ്ണയും നടത്തി

.
കോഴിക്കോട്: ഇന്ത്യൻ റെയിൽവെയിൽ നിയമന നിരോധനം നടപ്പാക്കി 30,000 ത്തോളം വരുന്ന വിവിധ തസ്തികകൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിക്കണമെന്നും പൊതുമേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നടപടി അവസാനിപ്പിക്കണമെന്നും സി.പി.ഐ. ജില്ലാസെക്രട്ടറി അഡ്വ: പി. ഗവാസ് ആവശ്യപ്പെട്ടു. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് AITUC നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
.
.
AITUC ജില്ലാസെകട്ടറി അദ്ധ്യക്ഷത വഹിച്ചു. AITUC നേതാക്കളായ അഡ്വ. സുനിൽ മോഹൻ, സി. സുന്ദരൻ, പി. സുരേഷ് ബാബു, യു. സതീശൻ, സദാനന്ദൻ സി.പി, ടി. എം. ശശി എന്നിവർ അഭിവാദ്യം അർപ്പിച്ചു എ ഐ ടി യൂസി മണ്ഡലം സെക്രട്ടറി സന്തോഷ് കുന്നുമ്മൽ സ്വാഗതവും വി.വി. മാധവൻ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!