KOYILANDY DIARY

The Perfect News Portal

നടനും നാടക രചയിതാവുമായ വിക്രമൻ നായർ അന്തരിച്ചു

കോഴിക്കോട്: നടനും നാടക രചയിതാവുമായ വിക്രമൻ നായർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു. പ്രമുഖ നാടക പ്രവർത്തകരായ തിക്കോടിയൻ, കെ. ടി. മുഹമ്മദ് എന്നിവരോടൊപ്പം നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിക്കോടിയൻ്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി പരരസ്കാരവും മറ്റു നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. അഗ്രഹാരം . ബൊമ്മക്കൊലു, അമ്പലക്കാള എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന നാടകങ്ങൾ . മരക്കാർ അറബിക്കടലിൻ്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.
Advertisements