മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാണാതായ പേരാമ്പ്ര സ്വദേശി മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാണാതായ പേരാമ്പ്ര സ്വദേശി മരിച്ച നിലയിൽ. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി കനാൽ മുക്കിന് സമീപം എളമ്പിലായി രനൂപാണ് (32) മരിച്ചത്. ബാംഗ്ലൂരിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രനൂപ് ജോലി ചെയ്തിരുന്നത് ബാംഗ്ലൂരിലാണ്.

മഞ്ഞപ്പിത്തത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാണാതായത്. ബന്ധുക്കൾ നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം നടക്കുമ്പോഴാണ് തിങ്കളാഴ്ച ബാംഗ്ലൂരിൽ തൂങ്ങി മരിച്ചതായുള്ള വിവരം എത്തിയത്. എളമ്പിലായി ബാലകൃഷ്ണൻ്റെയും വസന്തയുടെയും മകനാണ്. ഭാര്യ: നിധിന. രണ്ട് മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരി: രമ്യ.
