പരുമല ഡിബി കോളേജ് പുഴയിൽ മുങ്ങിമരിച്ച എബിവിപി പ്രവർത്തകർ മദ്യപിച്ചിരുന്നു. രേഖകളുമായി അഡ്വ. എൻ.വി. വൈശാഖൻ

രേഖകളുമായി അഡ്വ. എൻ.വി. വൈശാഖൻ: പരുമല ഡിബി കോളേജിൽ പുഴയിൽ മുങ്ങിമരിച്ച എബിവിപി പ്രവർത്തകർ മദ്യപിച്ചിരുന്നതായി തെളിയിക്കാനുള്ള സംസ്ഥാന സെക്രട്ടറിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി അഡ്വ. എൻ വി വൈശാഖൻ. മദ്യപിച്ചതിന്റെ തെളിവുള്ള കെമിക്കൽ അനലിസിസ് റിപ്പോർട്ട് സഹിതം ഫെയ്‌സ്‌ബുക്ക് കുറിപ്പിലാണ് വൈശാഖന്റെ മറുപടി. ഒറിജിനൽ ആവശ്യമെങ്കിൽ പറയുന്നിടത്ത് എത്തിച്ച് നൽകാമെന്നും വൈശാഖൻ കുറിപ്പിൽ പറഞ്ഞു.


മരണപ്പെട്ട മൂന്ന് പേരിൽ രണ്ടു പേരുടെ കെമിക്കൽ റിപ്പോർട്ടിൽ മദ്യത്തിന്റെ സാന്നിധ്യം പരിശോധകർ കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തകർ മദ്യപിച്ചിരുന്നതായി തെളിയിച്ചാൽ എബിവിപി കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കും എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം.


