KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് മരം വീണ് ഗതാഗതം സ്തംഭിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് മരം വീണ് ഗതാഗതം സ്തംഭിച്ചു.  ഇന്ന് പുലർച്ചെ മൂന്നരയോടെ കൂടിയാണ് ഹിമാചൽ പ്രദേശിൽ നിന്നും മൂരാടേക്ക് പാലം പണി സാമഗ്രികളുമായി പോവുകയായിരുന്നു ലോറി വെള്ളറക്കാട് നാഷണൽ ഹൈവേയിൽ വെച്ച് മരക്കൊമ്പിന് തട്ടുകയും ലോറിയിലുള്ള പാലം നിർമ്മാണ ഉപകരണങ്ങൾ റോഡിലേക്ക് വീഴുകയുമായിരുന്നു. ആർക്കും പരിക്കില്ല.

അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ചെയിൻസൊ ഉപയോഗിച്ച് മരക്കൊമ്പ് മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പിയുടെ നേതൃത്വത്തിൽ  ഗ്രേഡ് എ എസ് ടി ഒ പ്രദീപ്‌, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, ഷിജു ടി പി, അനൂപ്, റഷീദ് ഹോംഗാർഡ് പ്രദീപ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.