KOYILANDY DIARY

The Perfect News Portal

മൂടാടി ഹിൽ ബസാറിൽ മണ്ണ് പരിശോധന ക്യാമ്പ് നടത്തി

മൂടാടി കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ “ശാസ്ത്രീയ വളപ്രയോഗവും, മണ്ണ് പരിശോധനയും” എന്ന വിഷയത്തിൽ ക്യാമ്പ് നടത്തി. എഴുത്തുകാരനും മുൻ സോയിൽ കെമിസ്റ്റുമായ ഇബ്രാഹിം തിക്കോടി ക്ലാസ്സെടുത്തു. തുടർന്ന് പരിശധനയ്ക്ക് അയക്കേണ്ട മണ്ണ് സാമ്പിൾ എങ്ങിനെ ശേഖരിക്കാം എന്നതിനെക്കുറിച്ച് അറിവ് പകർന്നുനൽകി.
കൃഷി ഓഫീസർ ഫൗസിയ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ധന്യ സ്വാഗതം പറഞ്ഞു. കർഷകരുടെ പങ്കാളിത്തം കൊണ്ടും, താത്പര്യജനകമായ പ്രതികരണ രീതികൊണ്ടും ക്യാമ്പ് വ്യത്യസ്തമായി.