KOYILANDY DIARY

The Perfect News Portal

സഹപ്രവര്‍ത്തകൻ്റെ ചികിത്സക്കായി ഒരു ദിവസത്തെ ഓട്ടം

സഹപ്രവര്‍ത്തകൻ്റെ ചികിത്സക്കായി ഒരു ദിവസത്തെ ഓട്ടം. കുറ്റ്യാടി: കാന്‍സര്‍ ബാധിച്ച ബസ് തൊഴിലാളി പ്രദീപൻ്റെ ചികിത്സയ്ക്ക് ഫണ്ട്  സമാഹരിക്കാനായിരുന്നു കുറ്റ്യാടി – കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ തിങ്കളാഴ്ചത്തെ ഓട്ടം. ഉള്ളിയേരി, നടുവണ്ണൂര്‍, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിലെ 17 ബസുകള്‍ പ്രദീപനായി കൈകോര്‍ത്തു. നൂറിലേറെ ട്രിപ്പുകള്‍ നടത്തിയും ബസ് സ്റ്റാന്‍ഡുകളില്‍ പിരിവ് നടത്തിയുമാണ് ധനസമാഹരണം നടത്തിയത്.

കാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയിലുള്ള ജാനകിവയല്‍ സ്വദേശിയായ ചാലില്‍ പ്രദീപൻ്റെ ഭാര്യയും മൂന്നു കുട്ടികളും പ്രായമായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന് ചികിത്സാച്ചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. ഈ സാഹചര്യത്തിലാണ് ഒരു ദിവസത്തെ കളക്ഷന്‍ തൊഴിലാളികള്‍ തങ്ങളുടെ സഹപ്രവര്‍ത്തകനായി നല്‍കാൻ തീരുമാനിച്ചത്.