KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരി സ്വദേശി കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ബാലുശ്ശേരി സ്വദേശി കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചു. ബാലുശ്ശേരി കരിയാത്തൻകാവ്, തേനാംകുഴിയിൽ ലോഹിതാക്ഷൻ (62) ആണ് മരിച്ചത്. കൊയിലാണ്ടി ബപ്പൻകാട് അണ്ടർപ്പാസിന് തെക്ക് ഭാഗത്തായി വൈകീട്ട് 4 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസും, ഫയർഫോഴ്സും എത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിജിത, ലിജിത. മരുമക്കൾ: അനൂപ് കുമാർ, വസന്ത കുമാർ.