KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ പിടിയിൽ

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ പിടിയിൽ. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ എത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ചെറിയതയ്യിൽ ഷമീമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

ഏകദേശം 45 ലക്ഷം രൂപ വില മതിക്കുന്ന 863 ഗ്രാം സ്വർണമിശ്രിതമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ശരീരത്തിനുള്ളിൽ അതി വിദഗ്ധമായി ഒളിപ്പിച്ച മൂന്ന് ക്യാപ്സുകളുകളായാണ് ഷമീം സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 45 ലക്ഷത്തിൻ്റെ സ്വർണ്ണം കടത്തിയാൽ പ്രതിഫലമായി 60000 രൂപ കള്ളക്കടത്തു സംഘം തനിക്കു വാഗ്ദാനം ചെയ്തതായി ഷമീം പറഞ്ഞു.