KOYILANDY DIARY

The Perfect News Portal

രാഷ്ട്ര രക്ഷാസംഗമം ഗൃഹസമ്പർക്കത്തിന് തുടക്കം

രാഷ്ട്ര രക്ഷാസംഗമം ഗൃഹസമ്പർക്കത്തിന് തുടക്കം. കോഴിക്കോട്: ‘വിമുക്തഭട ശക്തി രാഷ്ട്ര പുരോഗതിക്ക്’ എന്ന സന്ദേശമുയർത്തി ഏപ്രിൽ 8 ന് കോഴിക്കോട് നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമത്തിൻ്റെ ഭാഗമായി വിമുക്ത ഭടന്മാരെ സമ്പർക്കം ചെയ്യുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ് കമാൻ്റർ എം.പി രമേശ് നായർക്ക് പാറോപ്പടിയിലെ വസതിയിൽ എത്തി ക്ഷണക്കത്ത് നൽകിക്കൊണ്ട് നിർവഹിച്ചു.
മാർച്ച് 24 മുതൽ 3 ദിവസങ്ങളിലായി സംസ്ഥാനത്ത് മുഴുവൻ വിമുക്തഭടന്മാരേയും രാഷ്ട്ര രക്ഷാ സംഗമത്തിലേക്ക് ക്ഷണിക്കുന്നതിനായി ബൃഹത്തായ ഗൃഹ സമ്പർക്ക പരിപാടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സംഘാടക സമിതി ഭാരവാഹികളായ ഇ.പ്രശാന്ത് കുമാർ, കെ. ജിതിൻ, യു.വി. സുജാതൻ തുടങ്ങിയവർ സന്നിഹിതരായി.
Advertisements